NRI
ഷിക്കാഗോ: അമേരിക്കയിലെ പ്രമുഖ പൗരാവകാശ നേതാവും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ അനുയായിയുമായ ജെസ്സി ജാക്സൺ (84) അന്തരിച്ചു. ഷിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം.
മികച്ച പ്രഭാഷകനും ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവുമായിരുന്ന ജാക്സൺ 1984, 86 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017 മുതൽ പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്നു.
പതിനാറു വയസുള്ള ഹൈസ്കൂൾ വിദ്യാർഥിനിയുടെ മകനായി സൗത്ത് കരോളിനയിലെ ഗ്രീൻവില്ലിൽ 1941ൽ ജനിച്ച ജാക്സൺ, അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്ന വംശീയവെറിയുടെ കയ്പു രുചിച്ചാണു വളർന്നത്.
നോർത്ത് കരോളിന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ കോളജ് വിദ്യാർഥിയായിരിക്കേയാണ് പൗരാവകാശ മുന്നേറ്റങ്ങളിൽ ആകൃഷ്ടനായതും മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആകുന്നതും. ഇതിനിടെ ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പഠനത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭാ മിനിസ്റ്ററായും നിയമിക്കപ്പെട്ടു.
ഷിക്കാഗോയിലെ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോയലീഷൻ തുടങ്ങിയ പൗരാവകാശ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ആഫ്രിക്കൻ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്.
യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെടുന്നതിൽ ജാക്സൺ വഹിച്ച പങ്ക് ബറാക് ഒബാമ അംഗീകരിച്ചിരുന്നു. ഇതേസമയം ഒബാമയും ജാക്സണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വ്യാപക പരിശോധനയില്‍ രണ്ടായിരത്തോളം ഡ്രൈവര്‍മാരെയും വാഹനങ്ങളെയും പിടികൂടി.
ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ "ഓപ്പറേഷന് സേഫ് ഡ്രൈവ്' എന്ന പദ്ധതിയിലൂടെയാണ് നടപടി. ജനുവരി 13 മുതല്‍ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങള്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഈ മാസം ഒമ്പതിനാണ് പുറത്തുവിട്ടത്.
പിടികൂടിയവരില്‍ ഏകദേശം 500-ഓളം ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തത് അവര്‍ക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
8,215 പരിശോധനകളിലായി 704 ഡ്രൈവര്‍മാരെയും 1,231 വാഹനങ്ങളെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി. അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
NRI
ഓസ്റ്റിൻ: റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ് വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ നേതൃത്വകാലത്ത് കൈവരിച്ച പ്രധാന നിയമനിർമാണ വിജയങ്ങളും പാർട്ടിയുടെ സംഘടനാപരമായ വളർച്ചയും അദ്ദേഹം ഈ പ്രഖ്യാപനത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടി.
ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി തന്റെ നേതൃത്വത്തിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി ഏബ്രഹാം ജോർജ് വ്യക്തമാക്കി. പുതിയ ടെക്സസ് നിയമസഭാ സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി കൈവരിച്ച നിയമനിർമാണ വിജയങ്ങളും ചെയർമാൻ വിശദീകരിച്ചു.
പാർട്ടി മുൻഗണന നൽകിയ 43 ബില്ലുകൾ വിജയകരമായി പാസാക്കാൻ കഴിഞ്ഞതിനെ അദ്ദേഹം സംസ്ഥാനത്തെ സംരക്ഷണവാദ പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെയും ശക്തിയുടെയും തെളിവായി വിശേഷിപ്പിച്ചു.
ടെക്സസ് ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷം കൂടുതൽ വിപുലീകരിക്കാൻ കഴിഞ്ഞതായും ഇതിലൂടെ ലോൺസ്റ്റാർ സംസ്ഥാനത്ത് പാർട്ടിയുടെ രാഷ്ട്രീയ ആധിപത്യം കൂടുതൽ ശക്തിപ്പെട്ടതായും ജോർജ് പറഞ്ഞു.
ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച ഏബ്രഹാം ജോർജ്, കൂടുതൽ സംരക്ഷണവാദ സമീപനമുള്ള 90-ാമത് ടെക്സസ് നിയമസഭയുമായി ചേർന്ന് അടിസ്ഥാന സംരക്ഷണ മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടി തയാറെടുക്കുകയാണെന്ന് അറിയിച്ചു.
പരിചയസമ്പന്നനും തെളിയിച്ച നേതൃത്വവുമാണ് മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ആവശ്യമായതെന്ന് ചൂണ്ടിക്കാട്ടിയ ഏബ്രഹാം ജോർജ്, സംരക്ഷണ മൂല്യങ്ങളിലും പാർട്ടി ശക്തിപ്പെടുത്തലിലും പ്രതിബദ്ധനായ നേതാവായി വീണ്ടും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് ആവർത്തിച്ചു.
NRI
അറ്റ്ലാന്റാ: വചനപ്രഘോഷകനും സംഗീത സംവിധായകനും വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലി കൗൺസിലറുമായ ഡോ. സണ്ണി സ്റ്റീഫൻ ജൂൺ മാസം അമേരിക്കയിലെത്തുന്നു.
ബൈബിൾ കൺവൻഷൻ, ഫാമിലി റിട്രീറ്റ്, വിമൻ എംപവർമെന്റ് പ്രോഗ്രാം തുടങ്ങി ഒക്ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ശുശ്രൂഷകൾ നടത്തുന്നു.
ആഴമേറിയ തിരുവചന ജ്ഞാനത്തോടെ ഡോ. സണ്ണി സ്റ്റീഫൻ നൽകുന്ന ലളിതമായ ക്ലാസുകളും പ്രായോഗിക പാഠങ്ങളും ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു(സണ്ണിച്ചൻ) - 678 866 5336, താരാ കുര്യൻ - 423 316 8272.
[email protected], www.worldpeacemission.net
NRI
കരിമണ്ണൂർ: എബ്രഹാം ജോസഫ് അത്തിക്കൽ (കരിമണ്ണൂർ - തൊഴുപുഴ, 88) സ്വവസതിയിൽ വച്ച് അന്തരിച്ചു. ഭാര്യ മേരി എബ്രഹാം കോലത്ത് കൂടുംബാംഗമാണ്.
മക്കൾ: പരേതനായ ജോസൻ, ഡീന (കേരളം), ട്രീസാ, സ്റ്റെല്ല, സിസ്റ്റി (മൂവരും ന്യൂയോർക്ക്). മരുമക്കൾ: ഡാലി, ബേബി, ജോസ്, ജോർജ്, ജിയോ.
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കരിമണ്ണൂർ ഉള്ള സ്വവസതിയിൽ പൊതുദർശനം പ്രാർഥന. വെള്ളിയാഴ്ച രാവിലെ 11 മുതൽ സ്വവസതിയിൽ നിന്ന് ആരംഭിച്ചു.
തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ തിരുകർമങ്ങൾക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബേബി ആടുകൂഴിയിൽ - 1516395 1437.
Auto
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും.
ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും. എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ.
യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും.
നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും.
എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്.
ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്‍ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്.
ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു.
ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്‍പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്.
ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
NRI
മണര്‍കാട്: ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റും ഐപിസി പാമ്പാടി സെന്റര്‍ സ്ഥാപകനുമായ പരേതരായ പാസ്റ്റര്‍ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകള്‍ അന്നമ്മ ജെ. ശാമുവേല്‍ (കുഞ്ഞുമോള്‍- 78) യുഎസ്എയിലെ സിയാറ്റില്‍ അന്തരിച്ചു.
സംസ്കാരം ഏഴിനു രാവിലെ 11ന് സിയാറ്റില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ജെഫ്രീസ് കെ. ശാമുവേല്‍. മക്കള്‍: ഡോ. ലത, ലിന. മരുമക്കള്‍: ദാനിയേല്‍ ബ്രൂബേക്കര്, ഡേവിഡ് ഹില്‍.
NRI
ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു.
മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ (ബാബു താന്നിക്കൽ, ന്യൂയോർക്ക്), രാജു താന്നിക്കൽ.
സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
NRI
റിച്ച്മണ്ട്: ഫോട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിന്റെ പേരില്‍ കെട്ടിച്ചമച്ച ക്രിമിനല്‍ കേസില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ബുധനാഴ്ച ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഫൈലില്‍ സ്വീകരിച്ചു.
കെ.പി. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മിഡില്‍ടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്സസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി അടുത്തിടെ ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചെയ്തത്.
ബുധനാഴ്ച ഫയല്‍ ചെയ്ത കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കുകയും വിചാരണക്കെടുക്കുകയും ചെയ്തു എന്നത് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ എജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
458-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ "ടെക്സസ് കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 2എ.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന കൃത്രിമ തെളിവുണ്ടാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണ് നിയമ നിര്‍വഹണ ഏജന്‍സിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം' എന്ന് ആരോപിക്കുന്നു.
ആര്‍ട്ടിക്കിള്‍ 2A.105 പ്രകാരം "അയോഗ്യതയ്ക്കുള്ള അടിസ്ഥാനങ്ങള്‍' എന്ന സെക്ഷന്‍ ഉദ്ധരിച്ച് ‘വിശ്വസനീയമായ തെളിവുകള്‍ അഭിഭാഷകന് അവരുടെ പ്രോസിക്യൂട്ടറിയല്‍ അധികാരത്തിനുള്ളിലെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ അന്വേഷണത്തിന് വിധേയനാണെന്ന് കാണിക്കുന്നുണ്ടെങ്കില്‍, ആര്‍ട്ടിക്കിള്‍ 2എ.105 പ്രകാരം ഒരു ജില്ലാ അല്ലെങ്കില്‍ കൗണ്ടി അറ്റോര്‍ണിയെ അയോഗ്യനാക്കിയതായി ഒരു ജഡ്ജി പ്രഖ്യാപിക്കണം. അയോഗ്യത അഭിഭാഷകന്റെ അന്വേഷണത്തിലേക്കും അതിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രോസിക്യൂഷനിലേക്കും ഉള്ള ഡിഎയുടെ അധികാരം പരിമിതപ്പെടുത്തുന്നു' എന്ന് ആര്‍ട്ടിക്കൾ പറയുന്നു.
ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിന്റെ അഭിഭാഷകര്‍ എതിര്‍ത്ത ഹര്‍ജിയില്‍ വാദിക്കാന്‍ കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായി. സഹ-കൗണ്‍സല്‍ ജാരെഡ് വുഡ്ഫില്‍, ജഡ്ജി ഡേവിഡ് എം. മെഡിന എന്നിവരോടൊപ്പം ഹാജരായ ജോര്‍ജ് അഭിഭാഷകന് ടെറി യേറ്റ്സ്, കെ.പി. ജോര്‍ജ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനല്‍ പെരുമാറ്റത്തിന് ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണിനെതിരേ ഒരു ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ ഒരു നിയമ നിര്‍വ്വഹണ ഏജന്‍സി തന്നെ ബന്ധപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തതായി പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.
പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പറഞ്ഞു. എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതികാരവുമായി ബന്ധപ്പെട്ട് ബ്രയാന്‍ മിഡില്‍ടണിന്റെ ക്രിമിനല്‍ പെരുമാറ്റം നിയമ നിര്‍വഹണ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്.
ജോര്‍ജ് സോറോസ് പിന്തുണയുള്ള ബ്രയാന്‍ മിഡില്ടണ് പോലുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയും അദ്ദേഹത്തിന്റെ തെമ്മാടികൂട്ടമായി മാറിയ ഓഫീസും അവരില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണം, അവര്‍ അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന് തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, അദ്ദേഹത്തിന് ആരോടും ഇത് ചെയ്യാന്‍ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാന്‍ ബ്രയാന്‍ മിഡില്‍ടണിനെ തടയണമെന്ന് ജോര്‍ജ് വികാരഭരിതനായി കോടതിയില്‍ പറഞ്ഞു.
ഹര്‍ജിക്കൊപ്പം "കെ.പി. ജോര്‍ജിനെ എന്ത് വിലകൊടുത്തും ഞാന്‍ പൂട്ടും' എന്ന ബ്രയാന്‍ മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ട ഫോണ്‍ വിളിയുടെ ശബ്ദ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോര്‍ജിനെയും മറ്റു കമ്മീഷണര്‍മാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഈ രേഖയിലുണ്ട്.
അത് ഡിഎയ്ക്ക് വിനയാകുമെന്നു തീര്‍ച്ചയാണ്. ടെക്സസിലെ സാമാന്യേന വലുപ്പമുള്ള കൗണ്ടികളില്‍ ഒന്നായ ഫോട്ബെന്‍ഡ് കൗണ്ടിയുടെ ഭരണ തലവനാണ് മലയാളിയായ കെ.പി. ജോര്‍ജ്. കൗണ്ടി ജഡ്ജ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. 1837ല്‍ സ്ഥാപിതമായ കൗണ്ടിയില്‍ ജഡ്ജായിവരുന്ന ആദ്യത്തെ വെളുത്തവര്‍ഗക്കാരനല്ലാത്ത വ്യക്തിയാണ് ജോര്‍ജ്.
രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോര്‍ജിന് അന്നുമുതല്‍ പലതുറകളില്‍ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു. ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ (ഡിഎ) അനാവശ്യമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ജോര്‍ജിനെതിരേ കെട്ടിച്ചമച്ച കുറ്റങ്ങള്‍ക്കായി കേസ് എടുത്തു അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറംതള്ളാന്‍ ശ്രമിച്ച ഇപ്പോള്‍ ജോര്‍ജിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ അടിയറവു പറയുന്നത്.
കൗണ്ടിയിലെ അതിശക്തമായ അധികാര സ്ഥാനം കയ്യാളുന്നയാളാണ് ഡിസ്ട്രിക്ട്അറ്റോര്ണി. ആരെയും ജയിലില്‍ അടക്കാനും വിടുതല്‍ നല്‍കാനും കഴിയുന്ന അധികാരമുള്ളയാള്‍. സ്ഥാനം രാജിവച്ചു പോയാല്‍ എല്ലാ കേസുകളും പിന്‍വലിക്കാം എന്ന ഓഫറും ഡിഎ കൊടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോര്‍ജ്.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച സിഎസ്ടി സമയം രാത്രി എട്ടിന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7.30) നടത്തപ്പെടും.
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ലാന അംഗങ്ങളായ സുകുമാർ കാനഡ, ഡോ. എൽസ നീലിമ മാത്യു, ഉഷ നായർ, ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ചടങ്ങിൽ അവതരിപ്പിക്കും.
അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്.
പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേൽ യോഹന്നാൻ അറിയിച്ചു.
ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർ, ഡാളസ്), സാമൂവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്, ഡാളസ്), ഷിബു പിള്ള (ലാന വൈസ് പ്രസിഡന്റ്, നാഷ്വിൽ), നിർമ്മല ജോസഫ് (ലാന സെക്രട്ടറി, ന്യൂയോർക്ക്), സന്തോഷ് പാലാ (ലാന ജോയിന്റ് സെക്രട്ടറി, ന്യൂയോർക്ക്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ, ഡാളസ്), ജേക്കബ് ജോൺ (ലാന ജോയിന്റ് ട്രെഷറർ, ന്യൂയോർക്ക്), ബിന്ദു ടിജി (കലിഫോണിയ), ഷിനോ കുര്യൻ (വാഷിംഗ്ടൺ ഡിസി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
എല്ലാ സാഹിത്യ പ്രേമികളെയും പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
സൂം ഐഡി: 833 2075 1933.
International
ഒട്ടാവ: അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.
എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ നിലനിൽക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് കാർണി നിലപാട് വ്യക്തമാക്കിയത്.
ആഗോള തലത്തിൽ കാർണിയുടെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിൽ ട്രംപിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സംവിധാനത്തിന് വലിയ ഭംഗം നേരിടുകയാണെന്ന് കാർണി ചൂണ്ടിക്കാട്ടിയിരുന്നു.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ച ജീമോൻ ജോർജ് സിനിമാ രംഗത്തേക്ക് തിരികെയെത്തുന്നു.
ജീ സിനിമാസ് എന്ന നിർമാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോൻ ജോർജ് എന്ന നിർമാതാവ് എത്തുമ്പോൾ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "ശുക്രൻ' എന്ന റൊമാന്റിക് കോമഡി ത്രില്ലർ സിനിമ.
റിലീസിന് തയാറെടുത്തിരിക്കുന്ന ശുക്രനിൽ യുവ താരങ്ങളായ ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ് എന്നിവർ നായകന്മാർ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.
ഡിസംബർ 13 ന് നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർക്കൊക്കെ ശുക്രൻ ഉദിക്കും എന്ന ക്യാപ്ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളിൽ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ശുക്രൻ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇത് പല പ്രമുഖ വാർത്താ ചാനലുകളിലടക്കം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉടൻ തീയേറ്ററുകളിൽ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിർമാതാവ് ജീമോൻ ജോർജും മറ്റ് അണിയറ പ്രവർത്തകരും.
വൻ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചർച്ചകളും പുരോഗമിക്കുന്നു. ശുക്രന്റെ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും. ജീമോൻ ജോർജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നു.
NRI
കോട്ടയം: ആഗോള മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമേരിക്കൻ മലയാളിയും എഴുത്തുകാരനും വേൾഡ് മലയാളി വോയിസ്.കോം മാനേജിംഗ് എഡിറ്ററുമായ ആൻഡ്രൂ പാപ്പച്ചനെ സിഎംഎസ് കോളജിലെ സഹപാഠികളും അധ്യാപകരും ചേർന്ന് ആദരിച്ചു.
കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രഫ. എസ്. ശിവദാസ്, സഹപാഠിയായ റവ.ഡോ. കെ.എം. ജോർജ്, ഡോ. ജോർജ് ചെറിയാൻ, ഡോ. ജോസഫ് ചെറിയാൻ, ഡോ. മേരി കുരുവിള, അധ്യാപിക പാർവതി, തോമസ് ജോബ്, പ്രഫ. ജോൺ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി ആൻഡ്രൂ പാപ്പച്ചൻ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ അമേരിക്കൻ ജീവിതത്തിനുശേഷവും തന്റെ വേരുകളോടും നാടിനോടും സഹപാഠികളോടും അദ്ദേഹം പുലർത്തുന്ന ആത്മബന്ധത്തെ സുഹൃത്തുക്കൾ പ്രകീർത്തിച്ചു.
ചടങ്ങിൽ സംസാരിച്ച ആൻഡ്രൂ പാപ്പച്ചൻ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും ഈ ബഹുമതിയിൽ താൻ അതീവ വിനീതനാകുന്നെന്നും പറഞ്ഞു.
NRI
ന്യൂജഴ്സി: പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ "സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്തെ മികവിനായി റട്ഗേഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
തെറ്റായ ആരോഗ്യവിവരങ്ങൾക്കെതിരേ പോരാടുകയും സങ്കീർണമായ ആരോഗ്യനയങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
2026 മേയിൽ നടക്കുന്ന സ്കൂളിന്റെ 40-ാമത് ബിരുദദാന ചടങ്ങിൽ ഡോ. വിൻ ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. നിലവിൽ എൻബിസി, എംഎസ്എൻബിസി എന്നീ ചാനലുകളുടെ ആരോഗ്യ വിശകലന വിദഗ്ധനായും മനാറ്റ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കുന്നു.
പൊതുജനാരോഗ്യ രംഗത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ. ഗുപ്തയെന്ന് റട്ഗേഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീൻ പെറി എൻ. ഹാൽകിറ്റിസ് പ്രശംസിച്ചു.
ആരോഗ്യമേഖലയിലെ സമത്വം ഉറപ്പാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനുമുള്ള തന്റെ ശ്രമങ്ങൾ തുടരുമെന്ന് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിൻ ഗുപ്ത പ്രതികരിച്ചു.
NRI
മേരിലാൻഡ്: അമേരിക്കൻ പൗരത്വം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും 22 വയസുകാരിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു.
മേരിലാൻഡ് സ്വദേശിയായ ദുൽസി കോൺസുലോ ഡയസ് മൊറാലസിനാണ് ഈ ദുരനുഭവം നേരിട്ടത്. ഡിസംബർ 14ന് ബാൾട്ടിമോറിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദുൽസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കയിലാണ് ജനിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് വിശ്വസിക്കാൻ തയാറായില്ല. മേരിലാൻഡിലെ ആശുപത്രിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യുവതിയുടെ അഭിഭാഷകർ ഹാജരാക്കിയിരുന്നു.
ജോൺ ഹോപ്കിൻസ് മെഡിക്കൽ സ്കൂളിലെ വിദഗ്ധരും ഈ രേഖകൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ദുൽസി മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആരോപിക്കുന്നത്.
ഈ മാസം ഏഴിന് തടവിൽ നിന്ന് മോചിപ്പിച്ചെങ്കിലും കേസ് പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോൾ നിർബന്ധപൂർവം അവരുടെ കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ചു.
പൗരത്വം തെളിയിക്കാൻ അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെടുന്ന് അപകടകരമായ കീഴ്വഴക്കമാണെന്നും ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള പൗരന്മാരെ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും ദുൽസിയുടെ അഭിഭാഷകർ പറഞ്ഞു.
NRI
ന്യൂജഴ്സി: ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 - 2026 ടീം നടപ്പിലാക്കുന്ന സ്വിം കേരള പദ്ധതി ദീർഘകാല വീക്ഷണവും ലോക മാതൃകയുമാണെന്ന് ഫൊക്കാന 2026 - 2028 മത്സര രംഗത്തുള്ള ടീം ഇന്റഗ്രിറ്റി നേതൃത്വവും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഫിലിപ്പോസ് ഫിലിപ്പും പറഞ്ഞു.
കേരളത്തിലെ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുന്നതിന് അമേരിക്കൻ മലയാളികൾ ഫൊക്കാനയ്ക്ക് പിന്നിൽ അണിനിരക്കുന്ന ചരിത്ര കാഴ്ചയാണത്. ഫൊക്കാനയുടെ നേതൃത്വത്തിൽ ദേശീയ നീന്തൽ താരം മുരളീധരന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകി വരുന്ന സൗജന്യ നീന്തൽ പരിശീലനപരിപാടിയായ സ്വിം കേരളാ സ്വിമ്മിന്റെ ഭാഗമായി രണ്ട് എഡിഷൻ പരിപാടികളാണ് ഫൊക്കാന നടപ്പിലാക്കിയത്.
ഒരു കുട്ടി നീന്തൽ പഠിക്കുന്നതോടു കൂടി, അത് ശാസ്ത്രീയമായി അഭ്യസിക്കുന്നതോടു കൂടി മറ്റൊരു ജീവനെ രക്ഷപെടുത്താൻ അവസരമൊരുക്കുന്ന ജീവൽ പ്രവർത്തനമാണ് നടക്കുന്നത്. ഡോ.സജിമോൻ ആന്റണി , ശ്രീകുമാർ ഉണ്ണിത്താൻ , ജോയി ചാക്കപ്പൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇത് ഒരു തുടർ പദ്ധതിയായി മാറുവാൻ, ഈ പദ്ധതിക്കൊപ്പം ടീം ഇന്റഗ്രിറ്റിയും എന്നും ഉണ്ടാകും.
ജനുവരി 18ന് പാലാ സെന്റ് തോമസ് കോളജിന്റെ നീന്തൽ കുളത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനം പുതിയ ചരിത്രം കുറിക്കുന്ന നിമിഷമായി മാറും എന്നതിൽ സംശയമില്ല.
മുഖ്യ പരിശീലകനായ എസ്. പി. മുരളീധരനെ പോലെയുള്ള ലോകോത്തര സാഹസിക നീന്തൽ താരത്തിന്റെ പരിശീലനത്തിൽ ചുണക്കുട്ടൻമാരായ നീന്തൽ താരങ്ങളെ സൃഷ്ടിക്കുവാനും അവരുടെ കഴിവും അറിവും കേരളത്തിന്റെ യുവ സമൂഹത്തിന് ലഭിക്കുമ്പോൾ ഫൊക്കാന വലിയ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ടീം ഇന്റഗ്രിറ്റി സ്ഥാനാർഥികളായ ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ, ആന്റോ വർക്കി, ലിൻഡോ ജോളി, ജോസി കാരക്കാട്ട്, അപ്പുക്കുട്ടൻ പിള്ള, സോണി അമ്പൂക്കൻ, ഡോ. ഷൈനി രാജു, ഡോ. അജു ഉമ്മൻ, ഗ്രേസ് മറിയ ജോസഫ് എന്നിവർ അറിയിച്ചു.
NRI
ന്യൂയോര്‍ക്ക്: വെണ്ണിക്കുളം തെള്ളിയൂര്‍ പട്ടിയാനിക്കല്‍ പരേതനായ കെ.എ. മാത്യൂസിന്റെ മകന് സ്കറിയ എം. പട്ടിയാനി (കുഞ്ഞ് - 50) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ന്യൂയോര്‍ക്കിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: സോണിയ പട്ടിയാനി. മക്കള്‍: അലീന, എയ്ബെന്, അമിത്.
NRI
ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.
NRI
ഹൂസ്റ്റൺ: മിസോറി സിറ്റിയിലെ "ദി ടീഹൗസ് ടാപ്പിയോക്ക ആൻഡ് ടീ'യിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) 2026ലെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിമൻസ് ഫോറം സംഘടിപ്പിച്ച "ആൻ ഇവനിംഗ് ഓഫ് ബോബാ, ക്രോച്ചിംഗ് ആൻഡ് ഗെയിംസ്' എന്ന പരിപാടി ശ്രദ്ധേയമായി.
ക്രോഷെ (തുന്നൽ) വർക്ക്ഷോപ്പ്, ബോബ ടീ നിർമാണം, വിവിധ വിനോദ പരിപാടികൾ എന്നിവ കോർത്തിണക്കി നടത്തിയ ഈ സായാഹ്നം പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കാനുള്ള വേദിയുമായി.
NRI
ന്യൂജഴ്സി: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) അന്തരിച്ചു. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്.
സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജഴ്സിയിലെ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റവ. റോയ് മാത്യുവിന്റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.
NRI
ന്യൂയോർക്ക്: അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തിൽ വാഷിംഗ്ടണിന്റെ തന്ത്രങ്ങൾ എപ്പോഴും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ളതാണ്. എന്നാൽ, സമീപകാലത്ത് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ അമേരിക്കയ്ക്ക് നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.
ഒരു അമേരിക്കൻ നിരീക്ഷകൻ എന്ന നിലയിൽ ഈ സംഭവവികാസങ്ങളെ വിലയിരുത്തുമ്പോൾ, ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളിലെ അസാധാരണമായ ആർജവം എനിക്ക് ശ്രദ്ധയിൽ പെടുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് വെളിപ്പെടുത്തിയ "മൂന്ന് വെള്ളിയാഴ്ചകളുടെ ഡെഡ്ലൈൻ' നയതന്ത്രം വാഷിംഗ്ടണിന്റെ പതിവ് രീതിതന്നെയായിരുന്നു.
മറ്റ് പല രാജ്യങ്ങളും ഇത്തരം സമയപരിധികൾക്ക് മുന്നിൽ വഴങ്ങാറുണ്ടെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അക്ഷരാർഥത്തിൽ അമേരിക്കയെ അമ്പരപ്പിക്കുകയാണുണ്ടായത്.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ സമ്മർദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ കാണിച്ച ആ ചങ്കൂറ്റം ആധുനിക നയതന്ത്രത്തിലെ അപൂർവമായ കാഴ്ചയാണ്.
പ്രസിഡന്റ് ട്രംപിനെ വിളിച്ച് കരാറിന് സമ്മതം മൂളണമെന്ന നിർദ്ദേശം അവഗണിച്ചതിലൂടെ, തങ്ങൾ ആരുടെയും ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു വിപണി മാത്രമല്ലെന്ന് ഇന്ത്യ തെളിയിച്ചു. ഇത് കേവലം ഒരു വാണിജ്യ തീരുമാനമായിരുന്നില്ല, മറിച്ച് ഒരു പുതിയ ലോകശക്തിയുടെ ഉദയമായിട്ടാണ് ഞാൻ കാണുന്നത്.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് നിയന്ത്രണമില്ലാത്ത പ്രവേശനം അനുവദിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിന് കർഷകരെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽ, തന്റെ ജനതയ്ക്ക് ചുറ്റും ഒരു "സംരക്ഷണ ഭിത്തി' തീർക്കാൻ മോദി തയാറായി.
തന്റെ രാഷ്ട്രീയ പ്രതിച്ഛായയെപ്പോലും പണയപ്പെടുത്തിക്കൊണ്ട് ദേശീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്നത് പോലെ തന്നെ ശക്തമായ ഒരു നിലപാട് തന്നെയാണ്
തന്ത്രപരമായ സ്വയംഭരണം എന്ന സിദ്ധാന്തം ഇന്ത്യ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ജപ്പാനോ ബ്രിട്ടനോ വിയറ്റ്നാമോ പിന്തുടരുന്ന പാതയിലല്ല ഇന്ത്യ സഞ്ചരിക്കുന്നത് എന്ന് ലുട്നിക്കിന്റെ വാക്കുകൾ അടിവരയിടുന്നു.
അമേരിക്കയുമായി തർക്കം നിലനിൽക്കെത്തന്നെ ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ട ഇന്ത്യയുടെ നീക്കം, അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് ആഗോളതലത്തിൽ മറ്റ് പകരക്കാരുണ്ടെന്ന കൃത്യമായ സന്ദേശമാണ് വാഷിംഗ്ടണിന് നൽകിയത്.
ഇത്തരം നിലപാടുകൾ ഒരു ഉപഭോക്തൃ രാജ്യത്തിന്റെ നിസഹായതയല്ല, മറിച്ച് ഒരു സൂപ്പർ പവറിന്റെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ആഭ്യന്തരമായ ഊർജ സുരക്ഷയും തദ്ദേശീയ വ്യവസായങ്ങളുടെ വളർച്ചയും മുൻനിർത്തി ഇന്ത്യ എടുത്ത ഈ കടുത്ത തീരുമാനങ്ങൾ, ആഗോള ക്രമത്തിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിച്ചിരിക്കുകയാണ്.
അമേരിക്കൻ ഭരണകൂടം ഈ നിലപാടുകളെ തുടക്കത്തിൽ അതൃപ്തിയോടെ കണ്ടിട്ടുണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമാനം വർധിപ്പിക്കുകയേയുള്ളൂ.
നിബന്ധനകൾ അടിച്ചേൽപ്പിക്കാവുന്ന ഒരു പങ്കാളിയല്ല, മറിച്ച് തുല്യനിലയിൽ ചർച്ച നടത്തേണ്ട ഒരു കരുത്തനായ സുഹൃത്താണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസിന് ഇപ്പോൾ വ്യക്തമായി മനസിലായി കാണും.
വാഷിംഗ്ടണിലെ അധികാര ഇടനാഴികളിൽ ഇന്ത്യയുടെ ഈ "ബോൾഡ്' നിലപാടുകൾ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറുള്ള ഒരു നേതൃത്വം ഇന്ത്യയെ നയിക്കുന്നത് ആ രാജ്യത്തിന് മാത്രമല്ല, ലോകക്രമത്തിന് തന്നെയും പുതിയൊരു പാഠമാണ് നൽകുന്നത്.
NRI
ന്യൂയോർക്ക്: തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് ഈ മാസം 18 മുതൽ ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന കുംഭമേളയ്ക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്).
മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്. അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പരമ്പരകളുടെ അനുഗ്രഹമായി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു.
കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുടക്കീഴിൽ അണി നിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഈ മഹാ മഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ് കൃഷ്ണ രാജ് മോഹനൻ അറിയിച്ചു.
മന്ത്രയുടെ വിവിധ കർമ പരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന രഥയാത്രയ്ക്ക് നേതൃത്വം നൽകും.
ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പടെ സംഘടന സാന്നിധ്യം അറിയിക്കും. പ്രസിഡന്റ് ഉൾപ്പടെയുള്ള ഭാരവാഹികൾ കുംഭ മേളയിൽ പങ്കെടുക്കും.
അമേരിക്കൻ മലയാളികളെ മേളയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരുടെ സാന്നിധ്യം മന്ത്ര ഉറപ്പാക്കും.
ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർഥാടനത്തിന് ഇനി മലപ്പുറത്തെ തിരുനാവായയും സാക്ഷിയാകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയ്ക്കും നേതൃത്വം നൽകുന്നത്.
NRI
ടെക്സസ്: നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച അനുമോദന ചടങ്ങ് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ നടന്നു.
ഹൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ ഐനാഗ് മുൻ പ്രസിഡന്റ് മറിയാമ്മ തോമസിനെയും ഐനാഗ് മുൻ പ്രസിഡന്റും മാഗ് പ്രസിഡന്റുമായ മേരി തോമസിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
നഴ്സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നൽകിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അർഹയാക്കിയത്.
നഴ്സിംഗ് സേവനങ്ങൾക്ക് പുറമെ പാലിയേറ്റീവ് കെയർ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നൽകിയ സമഗ്ര സംഭാവനകളും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ഏകദേശം 50,000 ജീവനക്കാരും 1.5 ട്രില്യൺ ഡോളർ വാർഷിക ബജറ്റുമുള്ള ഈ ഭീമൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇനി അർജുൻ മോദി നേതൃത്വം നൽകും.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അർജുൻ മോദി നന്ദി രേഖപ്പെടുത്തി. വെറും എട്ട് ഡോളറുമായി അമേരിക്കയിലെത്തിയ തന്റെ പിതാവിൽ നിന്നാണ് പൊതുസേവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതെന്ന് അർജുൻ മോദി പറഞ്ഞു.
NRI
ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.
ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്റെ അഭിഭാഷകൻ ജാരെഡ് വുഡ്ഫിൽ കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
കെ.പി. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി - 88) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച നടക്കും.
സംസ്കാര ശുശ്രൂഷ രാവിലെ 10ന് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) നടക്കും.
സംസ്കാരം ഉച്ചയ്ക്ക് 1.30ന് ലൂയിസ്വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം കാണാം: https://youtube.com/live/-2dzExxl06c.
NRI
തൃക്കാക്കര: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്ലി (66) അന്തരിച്ചു. തൃശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും മകളാണ്.
ഭർത്താവ്: ഗോഡ്ലി മാത്യു (എൽഡർ, സിബിസി പാലാരിവട്ടം, ദുബായി മുൻ പ്രവാസി). മക്കൾ: ജെഫ്രി ഗോഡ്ലി - ലിഡിയ (യുഎസ്എ), ജോഷ് സാം ഗോഡ്ലി - ആൻ സാന്ദ്ര (കാനഡ). സഹോദരങ്ങൾ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശൂർ, ദുബായി മുൻ പ്രവാസി).
പൊതുദർശനവും സംസ്കാര ശുശ്രൂഷയും രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും (Ecclesia).
സംസ്കാരം ഉച്ചയ്ക്ക് 12ന് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഗോഡ്ലി മാത്യു - 9746200447, തോമസ് മാത്യു - 8129511347, സ്റ്റീവൻ സാമുവൽ - 98450 81014.
NRI
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സൈനിക നടപടിയിലേക്കെന്ന് റിപ്പോർട്ട്. സൈനിക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്. ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു.
അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
NRI
ന്യൂയോർക്ക്: ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യുഎസിലെ സ്കോളർ ജിപിഎസ് പ്രഖ്യാപിച്ച പട്ടികയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ആഗോള ഒന്നാംറാങ്ക് അമേരിക്കയിലെ മലയാളി പ്രഫസർ ഡോ. ജസ്റ്റിൻ പോളിന്.
ഇംഗ്ലണ്ടിലെ ബൈറ്റൺ, ഐഐടി മുംബൈ, റൊമാനിയയിലെ ഗലാത്തി സർവകലാശാല എന്നിവിടങ്ങളിൽനിന്നായി നാലു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നൂറോളം രാജ്യങ്ങളിൽ പ്രഫസറും പ്രഭാഷകനുമായി ജോലിചെയ്യുന്ന ജസ്റ്റിൻ, ഇപ്പോൾ യുഎസിലെ പോർട്ടോറിക്കോ സർവകലാശാല പ്രഫസറും ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റിൻഗ്വിഷ്ഡ് റിസർച്ച് ഫെല്ലോയും കൊറിയ സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമാണ്.
ഐഐഎമ്മിൽ ഡിപ്പാർട്ട്മെന്റ് ചെയർ, മുംബൈ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റി പ്രോവോസ്റ്റ് ഡീൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കൊടകര മറ്റത്തൂർ എസ്കെഎച്ച്എസ് റിട്ട. അധ്യാപകൻ പരേതനായ പി.വി. പൗലോസിന്റെ മകനാണ്.
210 ദശലക്ഷം ഗവേഷണപ്രബന്ധങ്ങളും മൂന്നൂറുകോടി സൈറ്റേഷനുകളും 30 ദശലക്ഷം സ്കോളേഴ്സും അടിസ്ഥാനമാക്കി മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള 14 സബ്ജക്ട് ഫീൽഡിലാണ് സ്കോളർ ജിപിഎസ് എല്ലാവർഷവും റാങ്കിംഗ് നടത്തുന്നത്.
പ്രയർ അഞ്ചു വർഷം, ലൈഫ് ടൈം വിഭാഗങ്ങളിലാണു റാങ്കിംഗ്. അഞ്ചുവർഷ കാറ്റഗറിയിലാണ് ഡോ. ജസ്റ്റിന് ഒന്നാംറാങ്ക് ലഭിച്ചത്. ലൈഫ് ടൈം പെർഫോമൻസ് വിഭാഗത്തിൽ അന്താരാഷ്ട്രതലത്തിൽ 28-ാം റാങ്കാണ് ഡോ. ജസ്റ്റിന്.
പുസ്തകങ്ങളും പ്രബന്ധങ്ങളും ഉൾപ്പെ ടെയുള്ള പ്രസിദ്ധീകരണങ്ങൾ, അവയുടെ എച്ച് ഇൻഡക്സ്, സൈറ്റേഷൻസ് എന്നിവയുടെ ജ്യോമട്രിക് മീൻ ഇൻഡക്സാണ് റാങ്കിംഗ് മാനദണ്ഡം. ഏഴു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് ഡീൻ പ്രഫ.എം. ബിജു ജോൺ, സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ചാക്കോ ജോസ്, ഗവ. എൻജിനിയറിംഗ് കോളജ് പ്രഫസർ കെ.പി. രാജേഷ്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.
NRI
ഡാളസ്: ജോസഫ് ഇട്ടൂപ്പ് (ബേബിച്ചൻ - 96) അമേരിക്കയിൽ അന്തരിച്ചു. വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച കൊപ്പേൽ സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയെ തുടർന്ന് റോളിംഗ് ഓക്ക്സ് സെമിത്തേരിയിൽ.
ഭാര്യ അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗം. മക്കൾ ബീന ജോസഫ്, മെറീന ജോസഫ്, അന്ന ജോസഫ് (മാജി മോൾ), എലിസബത്ത് ജോസഫ് ക്രെയ്ഗ് (നീതു മോൾ) (എല്ലാംവരും യുഎസ്എ). മരുമക്കൾ: ജോസ് പാറേക്കാട്ട്, തങ്കച്ചൻ തെക്കെവണ്ടളത്തുകരി, തോമസ് ഹെർമൻ ക്രെയ്ഗ്.
NRI
ഹൂസ്റ്റൺ: പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർലൈൻ സംഘടിപ്പിച്ച പ്രത്യേക പുതുവർഷ പ്രാർഥന സംഗമം ഭക്തിസാന്ദ്രമായി നടന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. ന്യൂയോർക്കിൽ നിന്നുള്ള എം.വി. വർഗീസ് (അച്ചൻകുഞ്ഞ്) പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ഹൂസ്റ്റണിൽ നിന്നുള്ള എബ്രഹാം കെ. ഇടിക്കുള (തങ്കച്ചൻ) മധ്യസ്ഥ പ്രാർഥന നടത്തി. ഡാളസിൽ നിന്നുള്ള പി. പി. ചെറിയാൻ നിശ്ചയിക്കപ്പെട്ട പാഠഭാഗം (1 രാജാക്കന്മാർ 19:1-7) വായിച്ചു.
ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഡോ. എം.എസ്. സാമുവൽ പുതുവർഷ സന്ദേശം നൽകി. പ്രത്യാശയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഹൂസ്റ്റണിൽ നിന്നുള്ള ടി.എ. മാത്യു ചടങ്ങിൽ പങ്കെടുത്തവർക്കും ക്രമീകരണങ്ങൾ ചെയ്തവർക്കും നന്ദി അറിയിച്ചു. ന്യൂയോർക്കിൽ നിന്നുള്ള റവ. ഡോ. ഫിലിപ്പ് യോഹന്നാൻ സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു.
ഈ സംഗമത്തിന്റെ സാങ്കേതിക സഹായം ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ചേർന്ന് നിർവഹിച്ചു.
അടുത്താഴ്ച (ജനുവരി 13) നടക്കുന്ന 609-ാമത് സെഷനിൽ ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിലെ റവ. ജോൺ വിൽസൺ മുഖ്യപ്രഭാഷണം നടത്തും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ വസതിക്കുനേരെ വെടിവയ്പ്പ്. ഒഹായോയിലുള്ള വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷവർധിപ്പിച്ചു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലൈൻ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന 608-ാമത് ഓൺലൈൻ പ്രാർഥനാ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഡോ. എം.എസ്. സാമുവൽ പുതുവർഷ സന്ദേശം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
പുതുവർഷത്തിലെ ആദ്യ പ്രയർലൈനിൽ പാസ്റ്റർ എം.എസ്. സാമുവേലിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാവരുടെയും പ്രാർഥനാപൂർവമായ പങ്കാളിത്തം സംഘാടകർ അഭ്യർഥിച്ചു. ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും താഴെ കാണുന്ന നന്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
International
പ്യോംഗ്യാംഗ്: വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്ത് പതിച്ചു.
രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരെ യുഎസ് നീക്കം കിം ജോംഗ് ഉൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.
തങ്ങൾക്കെതിരെ അമേരിക്ക തിരിഞ്ഞാൽ ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഉത്തരകൊറിയ നൽകിയതെന്നും സൂചനയുണ്ട്. നേരത്തേ അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തെ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു.
International
കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായും നാല് വിമാനത്താവളങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.
NRI
ഡാളസ്: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ഷൈൻ ഐപ്പ് (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്). മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്.
കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ഐപ്പ് 469 867 3256.
NRI
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയുടെ ജന്മമാസമായ ജനുവരി "സഭാതാരക മാസമായി' സഭ ആചരിക്കുന്നു.
133 വർഷത്തെ സുദീർഘമായ ദൗത്യം പൂർത്തിയാക്കിയ സഭാതാരകയുടെ ജന്മമാസമായ ജനുവരിയാണ് താരക മാസമായി ആചരിക്കുന്നത്. സഭാതാരകയുടെ പ്രചാരണം വർധിപ്പിക്കുക, കൂടുതൽ വായനക്കാരെയും വരിക്കാരെയും കണ്ടെത്തുക "ഓരോ മാർത്തോമ്മാ ഭവനത്തിലും ഒരു സഭാതാരക' എന്ന ലക്ഷ്യം കൈവരിക്കാനായി ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർധിപ്പിക്കുക എന്നിവയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും ഓൺലൈനായി ലഭ്യമാണ്. വാർഷിക വരിസംഖ്യ 200 രൂപയും ആജീവനാന്ത വരിസംഖ്യ 3500 രൂപയുമാണ്. 10 പുതിയ വരിക്കാരെ ചേർക്കുന്നവർക്ക് ഒരു വർഷത്തെ താരക സൗജന്യമായി ലഭിക്കും.
എല്ലാ കുടുംബങ്ങളും വരിക്കാരായ ഇടവകകളെ "സമ്പൂർണ താരക ഇടവക' ആയി പ്രഖ്യാപിക്കും. മെത്രാപ്പോലീത്തയുടെ കത്തുകൾ, സഭാ വാർത്തകൾ, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങൾ, ഭക്തിനിർഭരമായ ചിന്തകൾ എന്നിവ ഉൾക്കൊള്ളുന്ന സഭാതാരകയുടെ വായനയിലൂടെ സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർ തോമ സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.
NRI
ഹൂസ്റ്റൺ: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇതിനായി വിവിധ തലത്തിലുള്ള കാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദം ചെലുത്തേണ്ടതുണ്ട് എന്ന് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മികച്ചതാണെന്നും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ തുടർന്നും സാധിക്കട്ടെ എന്നും പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ ജോസഫ് പിഎൽസി ഹ്യൂസ്റ്റൺ കോഓർഡിനേറ്റർ മാത്യു ഫിലിപ്പ് വട്ടക്കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശനം നടന്നത്.
ഇരട്ട പൗരത്വം നേടിയെടുക്കാനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ നിവാസിയായ ഏലിയാമ്മ വർഗീസ് (89) അന്തരിച്ചു. പരേതനായ കെ.സി. വർഗീസാണ് ഭർത്താവ്. കേരളത്തിൽ മലയിൽ കൊല്ലാട് ആണ് സ്വദേശം.
മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസ ജയൻ. കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത് എന്നിവരാണ്. ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലെ പ്രാർഥനാ ഗ്രൂപ്പിലെ സജീവ അംഗമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി രണ്ടിന് രാവിലെ 8.30ന് ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ നടക്കും.
Viewing & Funeral Services 2026 ജനുവരി 2 രാവിലെ 8:30 മുതൽ Trinity Marthoma Church, Houston : 5810 Almeda Genoa Rd, Houston, TX 77048 South Park Funeral Home and Cemetery: Address: 1310 N Main St, Pearland, TX 77581
കൂടുതൽ വിവരങ്ങൾക്ക്: ജയൻ ജോസഫ് കൊണ്ടോടി -713 291 4050.
NRI
എഡ്മന്റൺ: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മിന്റൺ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം.
ദേവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി. 2025-ലെ ക്രിസ്മസ് ദിനത്തിൽ, അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പുതുതായി വാങ്ങിയ സ്ഥലത്തെ സന്ദർശിച്ച് അനുഗ്രഹ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങിൽ, പദ്ധതിയിൽ സഹകരിച്ച എല്ലാ ഇടവക അംഗങ്ങളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു.
കൂടാതെ പുതിയ വികസന പദ്ധതിയുടെ ഔദ്യോഗിക നാമം "പ്രോജക്ട് ബഥേൽ' എന്നതായി മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.
സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാമനിർദേശ മത്സരത്തിലൂടെ ലഭിച്ച പേരുകളിൽ നിന്നാണ് "ബഥേൽ' എന്ന നാമം മെത്രാപ്പോലീത്ത തെരഞ്ഞെടുത്തത്.
സഭയുടെ ഭാവി കാഴ്ചപ്പാടുകളിൽ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് ദൈവാലയ ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: ലോകമെമ്പാടുമുള്ള എഴുത്തുകാർക്കായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലും (ജിഐസി) ഇൻഡോ അമേരിക്കൻ പ്രസ് ക്ലബും (ഐഎപിസി) സംയുക്തമായി ഓൺലൈൻ ലൈവ് വാർത്താരചനാ മത്സരം സംഘടിപ്പിക്കുന്നു.
ധാർമിക പത്രപ്രവർത്തനവും ക്രിയാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജനുവരി 17ന് അമേരിക്കൻ സെൻട്രൽ സമയം രാവിലെ 9.30നാണ് മത്സരം നടക്കുക (ഇന്ത്യൻ സമയം രാത്രി എട്ട്).
സൂം പ്ലാറ്റ്ഫോം വഴി ലൈവ് ആയി നടക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ മത്സരം നടക്കുക.15 വയസും അതിനു മുകളിലുള്ളവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.
indoamericanpressclub.com/newswriting എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
മത്സരസമയത്ത് നൽകുന്ന ഒരു വീഡിയോയോ വിശദീകരണമോ അടിസ്ഥാനമാക്കി 500 - 800 വാക്കുകളിൽ വാർത്ത തയ്യാറാക്കണം.നിശ്ചിത സമയത്തിനുള്ളിൽ (45-60 മിനിറ്റ്) ടൈപ്പ് ചെയ്തതോ കൈപ്പടയിൽ എഴുതിയതോ ആയ വാർത്തകൾ പിഡിഎഫ് രൂപത്തിൽ ഇമെയിൽ ചെയ്യണം.
മത്സരം നടക്കുമ്പോൾ കാമറ ഓണാക്കി വയ്ക്കണം. എഐ ഉപയോഗിച്ചുള്ള രചനകൾ അനുവദിക്കില്ല.സമ്മാനങ്ങൾ ഒന്നാം സ്ഥാനം ഡോളർ 450, രണ്ടാം സ്ഥാനം ഡോളർ 300,മൂന്നാം സ്ഥാനം ഡോളർ 150.
വിജയിക്കുന്ന ലേഖനങ്ങൾ പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. എല്ലാ പങ്കാളികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പി.സി. മാത്യു (+1 972-999-6877), ഡോ. മാത്യു ജോയ്സ് (+91 884-803-3812) എന്നിവരെയോ വെബ്സൈറ്റുകളോ ബന്ധപ്പെടുക.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് പ്രമേയ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂയോർക്ക് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കോൺഫറൻസ് കോഓർഡിനേറ്റർ സെന്റ് പോൾസ് ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ യുവജന പങ്കാളിത്തം എടുത്തു പറയുകയും ഈ വർഷം പ്രത്യേകിച്ച് യുവജനങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് കുറച്ചത് ചൂണ്ടി കാണിക്കുകയും ചെയ്തു.
NRI
ഷിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ജൂബിലി കൺവൻഷന് ആവേശം പകർന്ന് ഓസ്റ്റിനിലെ സെന്റ് അൽഫോൻസ ദേവാലയത്തിൽ ഇടവകതല "കിക്കോഫ്' സംഘടിപ്പിച്ചു.
ഈ മാസം 14ന് നടന്ന ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. കൺവൻഷന്റെ പ്രചരണാർഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാ. ആന്റോ ജോർജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു.
ബോബി ചാക്കോ, ജിബി പാറക്കൽ, ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആന്റണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൺവൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്തു.
NRI
കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ, വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കും.
കേരളത്തിന്റെ സാങ്കേതിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് ഇതോടെ പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ വേദിയാവുക. സമാപന ദിവസമായ ജനുവരി രണ്ടിന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിൽ സൗത്ത് വയനാട് മേഖലയിലാണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടും പത്രക്കുറിപ്പിനൊപ്പം വിതരണം ചെയ്യും.
ഈ പദ്ധതി വയനാടിന്റെയും കേരളത്തിന്റെയും സാമ്പത്തിക-സാങ്കേതിക മേഖലയ്ക്ക് ഒരുപോലെ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഡയറക്ടർ & സി ഇ ഒ ആൻഡ്രൂ പാപ്പച്ചൻ (യുഎസ്എ) അറിയിച്ചു.
ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ കേരളത്തെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എഐ & ഡാറ്റാ സെന്റർ പാർക്കിൽ എഐ ഇന്നൊവേഷൻ, വികസനം, പരിശീലന സൗകര്യങ്ങൾ എന്നിവയോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററും ഉണ്ടാകും.
ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ട്, മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലാണ് വേദിയൊരുങ്ങുക.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, എൻജിഒ രജിസ്ട്രേഷനുള്ള ഇന്ത്യൻ കമ്പനിയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാവുന്നതാണന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല മഞ്ചേരി (സൗദി അറേബ്യ) അറിയിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി ഒന്നിന് നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷൻ പൂർണമായും പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിനായി മാറ്റിവച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിദേശ ബിസിനസ് നേതാക്കളും പ്രമുഖ മലയാളി വ്യവസായികളും വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കും. ഈ സെഷൻ പ്രധാനമായും എഐ സാങ്കേതികവിദ്യ, ഐടി സ്റ്റാർട്ടപ്പ് കമ്പനികൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വെള്ളിയാഴ്ച സായാഹ്നത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ഗ്ലോബൽ മലയാളി രത്ന പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി, ഫിനാൻസ്, എൻജിനിയറിംഗ്, സയൻസ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് രത്ന പുരസ്കാരങ്ങൾ നൽകുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ മലയാളികളെയും പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ആഘോഷപൂർണമായ സമാപനമാണ്. ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാലാ ഡിന്ന റോടെയാണ് ഫെസ്റ്റിവൽ സമാപിക്കുക.
പുരസ്കാര സമർപ്പണ ചടങ്ങിലും ഫെസ്റ്റിവൽ സമാപനത്തിലും വി.ഐ.പി.കളുടെ വലിയ നിരയാണ് എത്തുന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത വർഷം തന്നെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായവും പങ്കാളിത്തവും തേടും. കൂടാതെ, പദ്ധതിക്ക് ആവശ്യമായ മൂലധനത്തിനായി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പിന്തുണയും ഫെഡറേഷൻ ഉറപ്പാക്കും.
"കേരളത്തെ എഐ രംഗത്ത് മുൻനിരയിൽ എത്തിക്കാൻ കഴിവുള്ള ഈ പദ്ധതിക്ക് മാധ്യമങ്ങളുടെ പൂർണ പിന്തുണ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്വർക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
NRI
ടെക്സസ്: ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. ബേടൗണിലെ സ്റ്റെർലിംഗ് സ്കൂളിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വഴക്കിനെ തുടർന്ന് 18 വയസുള്ള വിദ്യാർഥി പ്രായപൂർത്തിയാകാത്ത സഹപാഠിയെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ടെക്സസ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സ്കൂളിൽ വിമാനം ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ 18 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സ്കൂളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നീക്കി.
കാമ്പസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സ്വകാര്യത മാനിച്ച് ഇവരുടെ പേരുവിവരങ്ങൾ സ്കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
NRI
കോളമ്പിയ: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി (സാം നിലംപള്ളി - 83) സൗത്ത് കരോലിനയിലെ ലെക്സിംഗ്ടണിൽ അന്തരിച്ചു. ആന്ധ്രാപ്രദേശിൽ ഡോ. നിലമ്പള്ളിൽ എബ്രഹാമിന്റെയും നഴ്സായിരുന്ന അന്നമ്മ എബ്രഹാമിന്റെയും മകനാണ്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ശാസ്താംകോട്ടയിൽ ഗുരുകുലം എന്ന പേരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സെന്റർ ആരംഭിച്ചു. 50 വയസ് പിന്നിട്ടപ്പോൾ അമേരിക്കയിലെ കരോലിനയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി.
അവിടെ പ്രാദേശിക മലയാളി ഒത്തുചേരലുകളുടെ ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനൊപ്പം മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് ഏറെ പരിശ്രമിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും നോവലുകളിലും സാം നിലമ്പള്ളിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഹൈസ്കൂൾ അധ്യാപിക പരേതയായ ശാന്തമ്മ വർഗീസ് ആണ് ഭാര്യ. രണ്ട് പെൺമക്കൾ: സ്മിത ജിയാനോലാക്കിസും സിമി ജോണും. മരുമക്കൾ: സ്റ്റീവൻ ജിയാനോലാക്കിസ്, ജോസഫ് ജോൺ.
ശനിയാഴ്ച രാവിലെ 9.30 മുതൽ 11 വരെ പൊതുദർശനം വുഡ്രിഡ്ജ് മെമ്മോറിയൽ പാർക്ക് & ഫ്യൂണറൽ ഹോം ചാപ്പൽ, 138 കോർലി മിൽ റോഡ്, ലെക്സിംഗ്ടൺ, എസ്സി 29072.
ഉച്ചയ്ക്ക് 12.30ന് അവിടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 3.30ന് സംസ്കാരം.
NRI
ഡാളസ്: ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രൈസ്തവ പ്രവാസി സമൂഹത്തിന്റെ സ്വതന്ത്ര ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ "ഫോക്കസ്' ഓൺലൈൻ മാസികയുടെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു.
2013 ഏപ്രിൽ മുതൽ മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ ത്രൈമാസ ജേർണൽ, പ്രവാസി ക്രൈസ്തവ ചരിത്രത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.
ഈ മാസം 27ന് പത്താം ചരമവാർഷികം ആചരിക്കുന്ന പരേതനായ സഖറിയാസ് തിരുമേനിയുടെ ഇടയശുശ്രൂഷാ പൈതൃകത്തെക്കുറിച്ചുള്ള വിപുലമായ അവലോകനമാണ് ഈ പതിപ്പിന്റെ മുഖ്യ ആകർഷണം.
ആലുവയിലെ ശാന്തിഗിരി ആശ്രമത്തിൽ പുതുതായി സ്ഥാപിതമായ ഡയസ്പോറ സെന്ററിനെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവാസി വിശ്വാസികൾക്ക് കേരളത്തിന്റെ തനിമയും മാർത്തോമ്മാ സഭയുടെ പൈതൃകവും നേരിട്ടറിയാൻ സഹായിക്കുന്ന ഒരു കേന്ദ്രമായി ഇത് പ്രവർത്തിക്കും.
1990-കളിൽ ഇംഗ്ലണ്ടിൽ മാർത്തോമ്മാ സഭയിലെ വിശ്വാസികൾക്കായി രൂപംകൊണ്ട ലേയ് പ്രസ്ഥാനമാണ് "ഫോക്കസ്' (For Christian Understanding and Solidarity).
ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തിൽ നിന്ന് അകന്നുപോകുന്ന തലമുറകളെ സഭയുടെ ആത്മസത്തയുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
ശാശ്വതമായ സത്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് തന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്ന ദൗത്യമാണ് മാസിക നിർവഹിക്കുന്നത്.
ക്രൈസ്തവ ബോധവും ഐക്യവും വളർത്തുന്നതിനൊപ്പം മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കാനും ഈ ഓൺലൈൻ ജേർണൽ ശ്രമിക്കുന്നു.
വായനക്കാർക്ക് മാസിക ഓൺലൈനായി വായിക്കാനും പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ലഭ്യമാണ്.
ജനുവരി 2026 ഓൺലൈൻ പതിപ്പിലേക്കുള്ള ലിങ്ക്: https://www.scribd.com/document/964719639/FOCUS-January-2026
NRI
ടെക്സസ്: ചിങ്ങവനം നീലമ്പേരൂർ ആലുങ്കൽ സ്കറിയ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ കുര്യാക്കോസ് (69) ടെക്സസിൽ അന്തരിച്ചു. റാന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിംഗ് സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു.
മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ. മരുമക്കൾ: അനു ആലുങ്കൽ, മീഖ ആലുങ്കൽ. റാന്നിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീലാമ്മ, മഹാരാഷ്ട്രയിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്.
നഴ്സിംഗിൽ സ്റ്റേറ്റ് റാങ്ക് ഹോൾഡറായിരുന്നു. ഡൽഹി, ജോർദാൻ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചു.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെ ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving).
NRI
ടൊറന്റോ: കൊച്ചി കലൂരിൽ കതൃക്കടവ് വാദ്ധ്യാർ റോഡിൽ പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു. കുണ്ടറ ആറുമുറിക്കട കലംപൊട്ടുവിളയിൽ തോമസ് സൈമൺ ആണ് ഭർത്താവ്.
തുമ്പമൺ വടക്കിടത്തു വീട്ടിൽ അന്തരിച്ച വി.സി. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മൂത്ത മകളാണ്. മക്കൾ: ആൻ ഷേമ ജോയ് (കാനഡ), ഷെറിൻ മീന സോബേഴ്സ് (കൊച്ചി). മരുമക്കൾ: ജോയ് കുരുവിള (കാനഡ), സോബേഴ്സ് ജോർജ് (കൊച്ചി). സഹോദരങ്ങൾ: വത്സാ രാജു, ചെറിയാൻ തോമസ്.
പൊതുദർശനം ചൊവ്വാഴ്ച വെെകുന്നേരം നാല് മുതൽ സ്വഭവനത്തിൽ. സംസ്കാരം ബുധനാഴ്ച 11ന് കുണ്ടറ ബഥേൽ മാർത്തോമ്മാ പള്ളിയിൽ.
NRI
കൊച്ചി: ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലകളിലെ മികവാർന്ന പ്രകടനങ്ങളുടെ പേരിൽ തെരഞ്ഞെടുത്ത 16 രത്ന പുരസ്കാര ജേതാക്കളുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചു.
മലയാളികളുടെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്ന "ഗ്ലോബൽ മലയാളി രത്ന പുരസ്കാരങ്ങൾ' കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ സമാപനദിനത്തിലാണ് (2026 ജനുവരി രണ്ട്) സമ്മാനിക്കുക.
ആഗോളതലത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയാണ് രത്ന പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ജേതാക്കളുടെ പേര് വിവരം ചുവടെ.
പുരസ്കാര വിഭാഗം, അവാർഡ് ജേതാവിന്റെ പേര്, രാജ്യം/പ്രവർത്തനമേഖല:
ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷൻ പൂർണമായും പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിനായി മാറ്റിവച്ചിരിക്കുന്നു.
വെള്ളിയാഴ്ച സായാഹ്നത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് ആഗോള തലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കുക.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി , ഫിനാൻസ്, എൻജിനിയറിംഗ്, സയൻസ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.
ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്വർക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സിഇഒ ആൻഡ്രൂ പാപ്പച്ചനും മാനേജിംഗ് ഡയറക്ടർ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.
NRI
ജോർജിയ: തോമസ് പറോലിൽ വർഗീസ് (78) വാർണർ റോബിൻസിൽ (ജോർജിയ) അന്തരിച്ചു. പരേതരായ എം.പി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനാണ്. റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്ലാന്റാ മാർത്തോമ്മാ ഇടവക അംഗവുമാണ്.
ഭാര്യ: കുഞ്ഞൂജോമ്മ തോമസ്. മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചൻകുഞ്ഞ്. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്.
തോമസ് വർഗീസിന്റെ വേർപാടിൽ റവ. ജേക്കബ് തോമസ്, അറ്റ്ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്.
NRI
ന്യൂയോർക്ക്: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടർമാരുടെ സേവനം അഭ്യർഥിച്ച് ഫൊക്കാന.
ഫൊക്കാനയുടെ ഡ്രീം പ്രൊജക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം ന്യൂജഴ്സിയിലും ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ മേജർ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാൻ തയാർ എടുക്കുകയാണ് ഫൊക്കാന.
അമേരിക്കയിൽ സ്വന്തമായി ഡോക്ടർസ് ഓഫീസുള്ളവരും പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടർമാരുടെ ഗ്രൂപ്പിന്റെയോ സേവനമാണ് ഹെൽത്ത് ക്ലിനിക്കിന് ആവിശ്യമുള്ളത്.
സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് എലിജിബിലിറ്റി ഇല്ലാത്ത മലയാളികൾക്ക് ബേസിക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിൽ വിസിറ്റിംഗ് വിസയിലുള്ളവരും മെഡി കെയർ, മെഡിക്കെയിട്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട്, അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്റായി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ മാത്രം ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രഫഷണലുകളും ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൺസൾട്ടന്റായി അനുഭവപരിചയമുള്ളവരും സ്വന്തമായി ഡോക്ടർ ഓഫീസുള്ളതായ ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടേഴ്സ് ഗ്രൂപ്പോ ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായി ബന്ധപ്പെടുക (862 438 2361, email:[email protected]).
NRI
വാഷിംഗ്ടൺ ഡിസി: 20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന ഒബാമകെയർ നികുതി ഇളവുകൾ (സബ്സിഡികൾ) ഡിസംബർ 31ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ലെന്ന നിലപാടിലേക്ക് റിപ്പബ്ലിക്കൻ നേതാക്കൾ നീങ്ങുന്നു.
ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകുന്നതിന് പകരം ജനങ്ങൾക്ക് പണം നൽകണം എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. എന്നാൽ, സബ്സിഡി നിർത്തലാക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.
ഇക്കാര്യത്തിൽ ഒരു ആരോഗ്യ പരിപാലന നിയമനിർമാണം കൊണ്ടുവരാൻ സ്പീക്കർ മൈക്ക് ജോൺസൺ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു സമവായത്തിൽ എത്തിയിട്ടില്ല.
NRI
സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026-27 ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘടിപ്പിച്ച "ഓപ്പൺ ഫോറം ആൻഡ് ഡിബേറ്റ്' ജനപങ്കാളിത്തം കൊണ്ടും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
സ്റ്റാഫോർഡിലെ അപ്ന ബസാറിൽ നടന്ന പരിപാടിയിൽ "ടീം യുണൈറ്റഡ്' തങ്ങളുടെ വികസന രേഖകളും നിലപാടുകളും വ്യക്തമാക്കിയപ്പോൾ എതിർ പാനലായ "ടീം ഹാർമണി' പരിപാടിയിൽ നിന്നും വിട്ടുനിന്നു.
എ.സി. ജോർജിന്റെ (കേരള ഡിബേറ്റ് ഫോറം) അധ്യക്ഷതയിൽ നടന്ന സംവാദത്തിന് അനിൽ ജനാർദ്ദനൻ എംസിയായി പ്രവർത്തിച്ചു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പരിപാടി വീക്ഷിക്കുന്നതിനായി ജി മാക്സ് ഫിലിംസിന്റെ ജോർജ്, സോണിയ എന്നിവർ ചേർന്ന് യൂട്യൂബിലൂടെ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തു.
"നേരാണ് പാത, നന്മയാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായാണ് റോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള "ടീം യുണൈറ്റഡ്' വേദിയിലെത്തിയത്. സംഘടനയുടെ ചിരകാലാഭിലാഷമായ കമ്യൂണിറ്റി സെന്റർ നിർമാണത്തിന് ഒന്നര ഏക്കർ സ്ഥലംവാങ്ങിയത് വിപുലീകരിക്കുമെന്നും സുതാര്യമായ ഭരണനിർവഹണം ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് സ്ഥാനാർഥി റോയി മാത്യു വ്യക്തമാക്കി.
യുവാക്കളുടെയും സ്ത്രീകളുടെയും അനുഭവസമ്പത്തുള്ളവരുടെയും കൂട്ടായ്മയാണ് തങ്ങളുടെ പാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവാദത്തിൽ നിന്ന് വിട്ടുനിന്ന് "ടീം ഹാർമണി'യുടെ നടപടിയെ മുൻ പ്രസിഡന്റ് വിനോദ് വാസുദേവൻ നിശിതമായി വിമർശിച്ചു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 2026 തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ട് രേഖപ്പെടുത്തൽ രാവിലെ 7.30ന് ആരംഭിച്ച് രാത്രി 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകർ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താൻ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ മാർട്ടിൻ ജോൺ, പ്രിൻസ് പോൾ, ബാബു തോമസ്, ട്രസ്റ്റീബോർഡ് ചെയർമാൻ ജിമ്മി കുന്നശേരി, പ്രസിഡന്റ് ജോസ് കെ. ജോൺ എന്നിവർ അറിയിച്ചു.
NRI
ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം. ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ്) (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ: ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ). പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048).
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ സംസ്കാര ശുശ്രൂഷകൾ 10.30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810 Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ www.youtube.com/marthomahouston/live, https://youtu.be/Zss2i4sUtgs, https://youtu.be/rmBK4knTVRQ
കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഗീവർഗീസ് - 713 569 9668, ടോമി കുര്യൻ - 832 860 2590, സ്റ്റാൻലി ജോൺ (ഷിനോയ്) - 713 703 8367.
NRI
ടെക്സസ്: ഡാളസിലെ ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.
ക്രോസ്റിവർ വോയ്സ് ഡാളസ് അവതരിപ്പിക്കുന്ന "ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം' (An Uplifting Musical Evening) എന്ന പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 6.30 ബ്രോഡ്വേ ബൾവാർഡ് ഗാർലൻഡ് ഡാളസിൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക: ജോർജ് ജോർജ്: 214 457 0047, ജോൺസ് മാത്യൂസ്: 214 298 5415.
NRI
ഷിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷൻ പ്രദേശത്ത് പുതിയ ദേവാലയം നിർമിക്കുന്ന പദ്ധതിയുമായി ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ). ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
രൂപതയിലെ എല്ലാ സിഎംഎൽ യൂണിറ്റുകളിൽ നിന്നുമുള്ള കുട്ടികൾ, സംഭാവനകളുടെയും പ്രാർഥനകളുടെയും മുഖേന ഈ പദ്ധതിയിൽ പങ്കാളികളാകും. ഈ പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് ജോയ് അലപ്പാട്ടും മിഷൻ ലീഗ് രൂപത നേതാക്കളും ചേർന്ന് നടത്തി.
ടെക്സസ് സംസ്ഥാനത്തുള്ള പെർലാൻഡിലെ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളി, ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സിഎംഎൽ യൂണിറ്റുകൾ ആദ്യ സംഭാവനകൾ നൽകി.
ഫാ. ജോർജ് ഡാനവേലിൽ (ഡയറക്ടർ), സിജോയ് സിറിയക്ക് പറപ്പള്ളിൽ (പ്രസിഡന്റ്), ടിസൺ തോമസ് (ജനറൽ സെക്രട്ടറി), സിസ്റ്റർ അഗ്നസ് മരിയ എംഎസ്എംഐ (ജോയിന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സിഎംഎൽ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്.
NRI
ഡാളസ്: മസ്കറ്റ് ബാനർബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഓഡിറ്റോറിയത്തിൽ നർത്തന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം നടത്തപ്പെട്ടു. ജൂണിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്.
അറുനൂറിൽ പരം കണികളാൽ നിറയപ്പെട്ട ഓഡിറ്റോറിയത്തിൽ മൂന്ന് മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.
NRI
ന്യൂജഴ്സി: സാം വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു. പരേതനായ ജോൺ വർഗീസിന്റെയും ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.
ഭാര്യ: ദീപാ സാം, പ്രഫ. സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്. മക്കൾ: സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ. സഹോദരങ്ങൾ: സ്റ്റാൻലി ജോൺ, സുസൻ തോമസ്.
മുൻ ഫോമ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്. പൊതുദർശനവും ശുശ്രൂഷയും ഞായറാഴ്ച MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034ൽ.
തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ പൊതുദർശനവും 10 മുതൽ 11 വരെ സംസ്കാര ശുശ്രൂഷയും എംടിസി ഫിലഡൽഫിയയിൽ നടക്കും. സംസ്കാരം റോസെഡേൽ മെമ്മോറിയൽ പാർക്കിൽ (3850 Richlieu Rd, Bensalem, PA 19020).